Friday, May 21, 2010

കാത്തിരിക്കാന്‍ ഉള്ള ക്ഷമ ( മഹാന്മാര്‍ പറഞ്ഞ കഥകള്‍ )

വൈകുണ്ട്ടതിലേക്കുള്ള യാത്രയിലാണ് നാരദ മുനി . മാര്‍ഗ മദ്ധ്യേ അദ്ദേഹം തപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസിയെകണ്ടു മുട്ടി . നാരദരെ കണ്ടപ്പോള്‍ യോഗി പറഞ്ഞു , "മാമുനെ എനിക്കെന്നാണ് മോക്ഷം കിട്ടുക എന്ന് ഭഗവാനോട് തിരക്കണേ ... "നാരദര്‍ തലകുലുക്കി . അദ്ദേഹം യാത്ര തുടര്ന്നു, കുറെ ദൂരം മുന്നോട്ടു ചെന്നപ്പോള്‍ . അദ്ദേഹം മറ്റൊരു തപസ്വിയെ കണ്ടു മുട്ടി , അദ്ദേഹവും ഇതേ കാര്യം മാമുനിയോടു ആവശ്യപ്പെട്ടു .


വൈകുണ്ട ദര്‍ശനം കഴിഞ്ഞു മടങ്ങിയ നാരദര്‍ തപസ്വികളെ വീണ്ടും കണ്ടു മുട്ടി . നാരദര്‍ ഒരാളോട് പറഞ്ഞു . " താങ്കള്‍ക്ക് ഇനി നാല് ജന്മം കൂടി കഴിഞ്ഞാലേ മോക്ഷം കിട്ടു എന്ന് ഭഗവന്‍ അരുളി ".ഇത് കേട്ട തപസ്വി " ഈശ്വരാ നാല് ജന്മമോ ?"അദ്ദേഹം അത് കേട്ട് നിരാശയിലായി . "എന്റെ അധ്വാനം എല്ലാം പാഴായല്ലോ . ഇനിഎന്തിനീ പാഴ്വേല " . സന്യാസി തപസ്സു നിര്‍ത്തി അവിടം വിട്ടു യാത്രയായി .

രണ്ടാമത്തെ തപസ്വിയും മുനിയോടു തന്റെ കാര്യം തിരക്കി , നാരദര്‍ വളരെ വിഷമത്തോടെ പറഞ്ഞു. " താങ്കളുടെകാര്യം
കുറച്ചു കൂടി അമാന്തമാണ് ...."സന്യാസി പറഞ്ഞു " എന്തായാലും അങ്ങ് പറയു , കേള്‍ക്കട്ടെ "ദൂരെനില്‍ക്കുന്ന പുളി മരം ചൂണ്ടി നാരദര്‍ പറഞ്ഞു ." അതിലെത്ര ഇലയുണ്ടോ , അത്രയും ജന്മം കഴിഞ്ഞാലെ താങ്കള്‍ക്ക്മുക്തി ലഭിക്കു . " " ഹാവൂ .... അപ്പോള്‍ എനിക്ക് മുക്തി ലഭിക്കും എന്ന് ഉറപ്പാണ്‌ . അതിനായി എത്ര കാലംവേണമെങ്കിലും ഞാന്‍ കാത്തിരിക്കാം ...." അദ്ദേഹം ആനന്ദം കൊണ്ട് തുള്ളിച്ചാടി .......

നിമിഷം അവിടെ ഒരു ജ്യോതിസ്സ് തെളിഞ്ഞു . അശരീരി മുഴങ്ങി ! " കുഞ്ഞേ , നീ ഇപ്പോള്‍തന്നെ മുക്തനായിക്കഴിഞ്ഞിരിക്കുന്നു . നിന്റെ ക്ഷമയും സ്ഥിരോല്സാഹതിനുള്ള മനസ്സും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു."

തടസ്സങ്ങള്‍ കണ്ടു മനം മടുത്താല്‍ വിജയം ഒരിക്കലും അരികിലാകില്ല . സ്ഥിരോല്സഹിക്ക് മാത്രമേ വിജയം നേടാന്‍കഴിയു

1 comment:

  1. വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കഥകള്‍

    ReplyDelete