Friday, May 21, 2010

ചിട്ടയോടെ ഉള്ള ഈശ്വര സ്മരണ

താന്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭക്തന്‍ എന്ന ഭാവത്തില്‍ നില്‍ക്കുന്ന നാരദ മുനിയെ കണ്ട്ഒന്നുമറിയാത്ത വിധം വിഷ്ണു ഭഗവന്‍ അരുളി . " നാരദരെ, ഭൂമിയില്‍ എന്റെ ഏറ്റവും വലിയ ഒരു ഭക്തന്‍ ഉണ്ട് . അദ്ദേഹത്തെ പോയി പരിചയപ്പെട്ടു വരൂ ".നാരദര്‍ ഇത് കേട്ടു വല്ലാതെയായി . തന്നെക്കാള്‍ വലിയ ഭക്തനോ ?

ഭഗവാനോട് ഒന്നും പറയാതെ നാരദര്‍ ഭൂമിയിലെത്തി . ഭഗവാന്‍ പറഞ്ഞ ഭകതനെ കണ്ടെത്തി . ഒരു സാധാരണ കര്‍ഷകന്‍ . കലപ്പയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അയാള്‍ 'ഹരി 'എന്നു പറഞ്ഞു . വയലില്‍ കന്നുപൂട്ടിയപ്പോള്‍ കര്‍ഷകന്‍ വീണ്ടും 'ഹരി ' എന്ന് പറഞ്ഞു . ജോലി എല്ലാം കഴിഞ്ഞു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍അയാള്‍ വീണ്ടും 'ഹരി' എന്ന് പറഞ്ഞു . ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മൂന്നേ മൂന്നു തവണ മാത്രം ഭഗവാനെവിളിക്കുന്ന ഇയാളാണോ ഇത്ര വലിയ ഭക്തന്‍ ! താനാനെങ്കില്‍ സാദാ സമയവും ഹരിനാമകീര്‍ത്തനം ചൊല്ലിനടക്കുന്നു !

നാരദര്‍ തിരിച്ചു ചെന്ന് മഹാവിഷ്ണുവിനോട്‌ പറഞ്ഞു : "മൂന്നു പ്രാവശ്യം ഹരിനാമം സ്മരിക്കുന്നവനാണോ ഏറ്റവുംവലിയ ഭക്തന്‍ ?"

ഭഗവാന്‍ മറുപടി പറഞ്ഞില്ല . പകരം ഒരു ചെറിയ ഭരണിയില്‍ നിറഞ്ഞു തുളുമ്പും വിധം എണ്ണ നല്‍കിയിട്ട് വൈകുണ്ട്ടത്തിനു ചുറ്റും ഒരു പ്രദക്ഷിണം വയ്ക്കാന്‍ ആവശ്യപ്പെട്ടു , ഒരു തുള്ളി പോലും തുളുമ്പി പോകരുതെന്നും ഓര്‍മിപ്പിച്ചു .നാരദര്‍ അനുസരിച്ചു . ഒരു വട്ടം പ്രദക്ഷിണം ചെയ്തു വന്ന നാരദരോട് ഭഗവാന്‍ ചോദിച്ചു : " നാരദരെ , പ്രദക്ഷിണം ചെയ്യുമ്പോള്‍ അങ്ങ് എത്ര പ്രാവശ്യം നാമം ജപിച്ചു ?"

"എങ്ങനെ ജപിക്കാനാ ഭഗവാനെ ? എന്റെ ശ്രദ്ധ മുഴുവന്‍ എണ്ണ ഭരണിയില്‍ ആയിരുന്നു . "

" നാരദരെ എണ്ണ ഭരണിക്ക് , സാദാ നാമജപത്തില്‍ മുഴുകി ഇരിക്കുന്ന താങ്കളുടെ ശ്രദ്ധയെ അതില്‍ നിന്ന്മാറ്റുവാന്‍ കഴിഞ്ഞു . ഒരു പ്രാവശ്യം പോലും അങ്ങ് എന്നെ സ്മരിച്ചില്ല . അപ്പോള്‍ ജീവിതത്തിലെകഷ്ട്ടപ്പാടുകള്‍ക്കിടയിലും പാവം കര്‍ഷകന്‍ മൂന്ന് പ്രാവശ്യം എന്നെ എന്നും മുടങ്ങാതെ സ്മരിക്കാന്‍ മറക്കുന്നില്ല . ഭക്തന്‍ മോശക്കാരന്‍ ആണോ ?

ഏതു സാഹചര്യത്തിലും ചിട്ടയോടെ ഈശ്വരസ്മരണ ചെയ്യാന്‍ കഴിയുന്നത്‌ മഹത്തായ കാര്യം തന്നെ .

3 comments:

  1. എവിടെയോ വായിച്ചിട്ടുണ്ട്. എങ്കിലും ഇതെല്ലാം പങ്കു വയ്ക്കുന്നത് നല്ലതു തന്നെ...

    ReplyDelete
  2. ഏതു സാഹചര്യത്തിലും ചിട്ടയോടെ ഈശ്വരസ്മരണ ചെയ്യാന്‍ കഴിയുന്നത്‌ മഹത്തായ കാര്യം തന്നെ .
    നല്ല ഗുണപാഠം . :)

    ReplyDelete
  3. ee kadha kochunnalil vaayichitund. ingane jeevitha thathwangal madhuramayi paranju tharunnath nallathaanu...

    ReplyDelete